കോഴിക്കോട്: മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള - കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്. ......
കോഴിക്കോട് : മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി റീൽസ് മത്സരം നടത്തുന്നു. ചലച്ചിത്രോത്സവവും കോഴിക്കോടിൻ്റെ സിനിമാ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിഷയത്തിന് ഊന്നൽ നൽകി തയ്യാറാക്കുന്ന റീലുകൾ സ്വന്തം സോഷ്യൽ മീഡിയ ഹാൻ്റിലുകളിൽ പങ്കുവെച്ച ശേഷം ചലച്ചിത്ര അക്കാദമിയുടെയും ഐ.എഫ്. ......
കോഴിക്കോട് : ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷന് തുടക്കമായി. സെൻ്റ് ജോസഫ് ദേവഗിരി കോളേജിൽ നടന്ന ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനംചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും നടനുമായ സന്തോഷ് കീഴാറ്റൂർ നിർവ്വഹിച്ചു.ആദ്യ ഡലിഗേറ്റ് പാസ് ദേവഗിരി കോളേജ് വിദ്യാർത്ഥിനി ദിയ ഏറ്റുവാങ്ങി.ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം പ്രിയ ശ്രീജിത്ത് സന്നിഹിതയായി.ഡോ. ......
കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഫോറൻസിക് സർജന്റെ മൊഴി. കോഴിക്കോട് പ്രത്യേക വിചാരണ കോടതിയിലാണ് ഫോറൻസിക് സർജൻ ഡോ.......
കോഴിക്കോട് : ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ നടനും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സന്തോഷ് കീഴാറ്റൂർ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും.നടി പ്രിയ ശ്രീജിത് സന്നിഹിതയാവും.2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന റീജിയണൽ ഐ.എഫ് എഫ്.കെയിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. ......
പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ......
തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു.ഈ മാസം 29ന് കളക്ട്രേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂന്നാമത്തെ പ്ര സവത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവെച്ചത്. ......
കോഴിക്കോട്: ജില്ലയിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും കാരണം അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തി, യാത്രക്കാരുടെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന ഈ പ്രവണതയിൽ അധികൃതർ നടപടിയെടുക്കാത്തത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ......
മലപ്പുറം സ്വദേശിനിയായ യുവതിയെ നിരവധിതവണ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. മാറാട് അരക്കിണർ ആലപ്പാട്ട് വീട്ടിൽ ശബരീനാഥിനെ (24)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കോഴിക്കോട് : മഹാകവി വള്ളത്തോൾ മെമ്മോറിയൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ചെറുകഥയ്ക്കുള്ള അവാർഡ് എഴുത്തുകാരനും അധ്യാപകനുമായ കെ.പി സജിത്തിന് . ചേമഞ്ചേരി പൂക്കാട് സ്വദേശിയായ കെ.പി സജിത്ത് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ അധ്യാപകനാണ്. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായുള്ള അപചയങ്ങളെ ഭാഷയുടെ തീഷ്ണതയിലൂടെ വെളിച്ചത്തു കൊണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം.
20 ന് കാലത്ത് 10.30 ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന മഹാകവി വള്ളത്തോൾ നൂറ്റി അമ്പതാം ജൻമദിനാഘോഷ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ വച്ച് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രൻ പുരസ്കാരം നൽകും. ......